കൊച്ചി: കൊച്ചിയില്‍ ആളില്ലാ വിമാനം തകര്‍ന്നുവീണു. നാവിക സേനയുടെ പൈലറ്റില്ലാത്ത വിമാനമാണ് തകര്‍ന്നുവീണത്. വെ്ല്ലീംഗ്ടണ് ഐലന്റിലെ ഇന്ധനടാങ്കിന് തൊട്ടടുത്താണ് വിമാനം തകര്‍ന്ന് വീണത്. യന്ത്ര തകരാറിനെ തുടര്‍ന്നാണ് അപകടം. രാവിലെ 10.30 നാണ് സംഭവം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നാവികസേന ഉപയോഗിച്ചിരുന്ന വിമാനമാണിത്.
പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുന്നു. 12 മണിക്ക് രാഷ്ട്രപതി നാവിക വിമാനത്താവളത്തില്‍ എത്താനിരിക്കേയാണ്. നിരീക്ഷണ പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണത്. 10 വര്‍ഷത്തിലധികമായി നാവികസേനയുടെ പക്കലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Comments are closed.