Times Kerala

പദ്മാവതിക്ക് മധ്യപ്രദേശ് സർക്കാരിന്‍റെ നിരോധനം

 

ഭോപ്പാൽ: സജ്ഞയ് ലീലാ ബൻസാലിയുടെ പദ്മാവതിക്ക് മധ്യപ്രദേശ് സർക്കാരിന്‍റെ നിരോധനം. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജപുത് വിഭാഗം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാന് നൽകിയ നിവേദനത്തിലാണ് നടപടി.

ചരിത്രവും ഭാവനയും കൂട്ടിക്കലർത്തിയ ചിത്രം രജപുത്രവിഭാഗത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർ ഹർജി നൽകിയത്.
ഡിസംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യാനാണ് തിരുമാനിച്ചിരുന്നതെങ്കിലും പ്രതിഷേധം ശക്തമായതോടെ ചിത്രം ഇനിയും വൈകുവാനാണ് സാധ്യത. ദീപിക പാദുക്കോണാണ് പദ്മാവതിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായികകഥാപാത്രമായ അവരുടെ മൂക്ക് ചെത്തണമെന്ന് നേരത്തെ കർണിസേന അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സഞ്ജയ് ലീലാ ബെൻസാലിയുടെ തല അറക്കുന്നവർക്ക് പത്ത് കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരും മധ്യപ്രദേശ് സർക്കാരും കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു.

Related Topics

Share this story