Times Kerala

വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു

 

ചണ്ഡിഗഡ്: പഞ്ചാബില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു. കൊട്ടാക്കരപുര ടൗണില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധുവിന്‍റെ അമ്മാവന്‍ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിര്‍ക്കവെ ഉന്നംതെറ്റി കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ ആഹ്‌ളാദം പ്രകടിപ്പിക്കാന്‍ ആളുകള്‍ തോക്കുപയോഗിച്ച് ആകാശത്തേക്കു വെടിയുതിര്‍ക്കാറുണ്ട്.

Related Topics

Share this story