Times Kerala

അര്‍ജന്റീനയില്‍ നിന്നും എത്തിയ വിനോദ സഞ്ചാരി ജയ്പൂരില്‍ കാളയുടെ കുത്തേറ്റു മരിച്ചു

 

ജയ്പൂര്‍: അര്‍ജന്റീനയില്‍ നിന്നും എത്തിയ വിനോദ സഞ്ചാരി രാജസ്ഥാനിലെ ജയ്പൂരില്‍ കാളയുടെ കുത്തേറ്റു മരിച്ചു. രാജസ്ഥാന്‍ പര്യടനത്തിന്റെ ഭാഗമായി നഗരത്തില്‍ അര്‍ജന്റീനയില്‍ നിന്നും എത്തിയ ജോണ്‍ പാബ്ലോ എന്ന 29കാരനാണ് മറ്റൊരാള്‍ക്കൊപ്പം നഗരത്തില്‍ കാഴ്ചകള്‍ കണ്ട് നടക്കവേ തെരുവിലെ കാളയുടെ ആക്രമണത്തിനിരയായത്. കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാബ്ലോയെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഉടനടി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാബ്ലോയുടെ മരണത്തെക്കുറിച്ച് പോലീസ് അര്‍ജന്റീനന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story