കെയ്റോ: ഈജിപ്ഷ്യന്‍ ഗായികയെ സദാചാരവിരുദ്ധ വീഡിയോയെ തുടര്‍ന്ന് ജയിലിലടച്ചു. നാലു ദിവസത്തേക്കാണ് ഇവരെ ജയിലിലടച്ചത്. ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഗായിക ചോദ്യം ചെയാന്‍ വിട്ടു നല്‍കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടു. പ്രമുഖ ഗായികയായ ഷെയ്ം അഹമ്മദാണ് സംഭവത്തില്‍ പിടിയിലായത്.
കഴിഞ്ഞയാഴ്ച ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ വീഡിയോയിലൂടെ സദാചാരവിരുദ്ധമായി പെരുമാറി, ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് ഗായികയ്ക്കു എതിരെ ചുമത്തിയ കുറ്റം.