ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ, അതും കൊച്ചിയില്‍; പണികിട്ടിയത് ക്യാമറമാന് സുജിത് വാസുദേവിന്
ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ..!.കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ കട്ടന്‍ ചായയുടെ വിലയാണിത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടന്‍ചായ ഓര്‍ഡര്‍ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബില്‍ നല്‍കിയത്.
ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നമ്മളെ പറ്റിക്കാന്‍ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുജിത് വാസുദേവ് ബില്‍ സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. മള്‍ട്ടിപ്ലക്സുകളിലെ ഫുഡ് കോര്‍ട്ടിലെ കൊള്ള പലര്‍ക്കും അനുഭവമുള്ളതിനാല്‍ സംഭവം പെട്ടെന്ന് തന്നെ വൈറലായി. നൂറിലധികം പേരാണ് സുജിത് വാസുദേവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഫ്സ് വാങ്ങിയ അനുശ്രീയ്ക്കും ഇതുപോലൊരു പണി കിട്ടിയിരുന്നു.