Times Kerala

ദേവിക്കുളം സബ്കലക്ടര്‍ വട്ടനെന്ന് എംഎം മണി

 

ഇടുക്കി: എംപി ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതിമന്ത്രി എംഎം മണി. സബ്കളക്ടര്‍ വട്ടനാണെന്നാണ് അധിക്ഷേപിച്ച മന്ത്രി പട്ടയം റദ്ദാക്കിയത് കോണ്‍ഗ്രസിന് വേണ്ടിയാണെന്ന് കുറ്റപ്പെടുത്തി. നേരത്തെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ്കളക്ടറെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.

ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം ഉദ്യോഗസ്ഥര്‍ റദ്ദാക്കിയത് കോണ്‍ഗ്രസിന് വേണ്ടിയാണ്. എവിടെനിനിന്നോ വന്ന വട്ടന്‍ സബ്കളക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല. മര്യാദയില്ലാത്ത പണിയാണ് സബ്കളക്ടര്‍ കാണിച്ചത്. മന്ത്രി വിമര്‍ശിച്ചു. ഇരട്ടയാറ്റില്‍ നടന്ന പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Related Topics

Share this story