Times Kerala

നടി അന്ന കരിന അന്തരിച്ചു

 
നടി അന്ന കരിന അന്തരിച്ചു

പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന(79) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് പാരിസില്‍ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. 1960 കളിൽ ഫ്രാൻസിൽ പുതു വിപ്ലവം തീര്‍ത്ത ഫ്രഞ്ച് നവധാര സിനിമകളിലൂടെ സജീവമായ അന്ന കരീന ഒരുകാലത്ത് ഫ്രഞ്ച് സിനിമയുടെ ഐക്കണായി തന്നെ മാറിയ താരമാണ്.

ഫ്രാൻസിൽ നവതരംഗ സിനമകളായി ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ സ്രഷ്ടാവായ ജീന്‍ ലൂക്ക് ഗൊദാര്‍ദിന്‍റെ മിക്ക സിനിമകളുടേയും ഭാഗമായിട്ടുണ്ട് അന്ന. ഒടുവിൽ ഗൊദാര്‍ദ് അന്നയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയുമുുണ്ടായി. 1961-ലായിരുന്നു വിവാഹം. പക്ഷേ 65-ൽ ഇവർ വേര്‍പിരിഞ്ഞു. ശേഷം മൂന്ന് വിവാഹം കഴിക്കുകയുണ്ടായി അന്ന. പിയർ ഫെബ്രി, ഡാനിയൽ ഡുവൽ എന്നിവരായിരുന്നു അടുത്ത ഭര്‍ത്താക്കന്മാര്‍. ഇവരുമായും അന്ന പിരിഞ്ഞു. അമേരിക്കന്‍ സംവിധായകന്‍ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവായുള്ളത്.

Related Topics

Share this story