Times Kerala

കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി

 
കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘കുട്ടി ഡോക്ടര്‍’ പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ്. പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കുട്ടി ഡോക്ടര്‍മാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പരിപാടിക്ക് മാതൃകയെന്നോണം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘ആര്‍ദ്രമീ ആര്യാടി’ന്റെ ഭാഗമായാണ് കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കുട്ടിക്കും വിദഗ്ദ്ധ പരിശീലനം- ഫസ്റ്റ് എയ്ഡ്- യൂണിഫോം എന്നിവ നല്‍കി. 136 പേരടങ്ങുന്ന കുട്ടി ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആര്യാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രം മേധാവി ഡോ.ബി ജയന്തി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. സ്‌നേഹജന്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

Related Topics

Share this story