Nature

ല​ബ​ന​നി​​ല്‍ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ടൽ

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ലെ ര​ക്ത​സാ​ക്ഷി ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തിൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ സംഘർഷം. സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റിം​ഗ് ബ്രി​ഡ്ജ്, റെ​യ്ദ് അ​ല്‍ സോ, ​ര​ക്ത​സാ​ക്ഷി ച​ത്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് ഏറ്റുമുട്ടലിൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ്ര​ക്ഷോ​ഭം നടത്തിയ ഷി​യ യു​വാ​ക്ക​ള്‍​ക്ക് നേ​രെ പോ​ലീ​സ് ടി​യ​ര്‍ ഗ്യാ​സ് പ്ര​യോ​ഗി​ച്ചെ​ന്നും ലാ​ത്തി​ച്ചാ​ര്‍​ജ്സ ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍‌ അ​ന്‍​പ​തി​ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റതായും ഇ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പറയുന്നു. അതേസമയം 20 ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ല​ബ​നീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റിപ്പോർട്ട് ചെയ്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.