Times Kerala

പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് ജ​ന​റ​ൽ

 

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക് മ​ണ്ണ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ​നി​ന്നു ഭീ​ക​ര സം​ഘ​ട​ക​ളെ ത​ട​യ​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ടു യു​എ​സ് ജ​ന​റ​ൽ. യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ജോ​സ​ഫ് വോ​ട്ട​ലാ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ജ​ന​റ​ലി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

മേ​ഖ​ല​യി​ൽ സ്ഥി​ര​ത കൈ​വ​രി​ക്കാ​നും അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും ഭീ​ക​ര​സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് ജോ​സ​ഫ് വോ​ട്ട​ഫി​ന്‍റെ നി​ല​പാ​ട്. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ സൈ​നി​ക​നീ​ക്ക​ങ്ങ​ൾ​ക്ക് ഈ ​സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും യു​എ​സ് എം​ബ​സി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

Related Topics

Share this story