Times Kerala

സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി

 
സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി

ഐ​സ്‌​വാ​ള്‍: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ സാഹചര്യത്തിൽ സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ട് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി വച്ചു. മി​സോ​റാ​മി​ൽ ജ​നു​വ​രി 10 മു​ത​ല്‍ 23വ​രെ​യാ​ണ് ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മി​സോ​റാ​മി​ൽ​ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഏ​പ്രി​ലി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.കേ​ര​ളം ഫൈ​ന​ല്‍ റൗ​ണ്ടി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ളെ​യും ബാ​ധി​ച്ചി​രു​ന്നു.

Related Topics

Share this story