Times Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

 

കണ്ണൂര്‍: പാനൂര്‍ പാലക്കൂവില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറമ്പത്ത് അഷ്‌റഫ് (52) എന്നയാൾക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Related Topics

Share this story