Times Kerala

ആ വീഡിയോയും ‘വൈറലോട്, വൈറൽ’

 
ആ വീഡിയോയും ‘വൈറലോട്, വൈറൽ’

കൊച്ചി: പണ്ടൊക്കെ വിവാഹ ദിവസം മാത്രമായിരുന്ന ഫോട്ടോഷൂട്ട് എൻഗേജ്മെന്റിലേക്കും സേവ് ദ ഡേറ്റിലേക്കും മാറിയപ്പോൾ സങ്കല്‍പങ്ങളും മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്. അങ്ങനെ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളായിരുന്നു അത്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ചിത്രങ്ങളെടുത്തത്. പ്രണയം പറയുന്ന ചിത്രങ്ങളായിരുന്നു അത്. കൊച്ചിയിലെ പിനക്കിള്‍ ഇവന്‍റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഗൗരിയുടെ വസ്ത്രമാണ് ചിത്രങ്ങളെ വൈറലാക്കിയത്. ഇപ്പോള്‍ ഇതാ ഈ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു.

Related Topics

Share this story