Times Kerala

ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയും; ഭീഷണിയുമായി കർണി സേന

 

ജയ്പുർ∙ രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിക്കെതിരെയുള്ള ഭീഷണികൾ അവസാനിക്കുന്നില്ല. പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നാണു രാജസ്ഥാനിൽനിന്നുള്ള സംഘടനയായ കർണി സേനയുടെ ഭീഷണി. ഇതുകൂടാതെ, ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരെ രജപുത്രർ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക. ഞങ്ങളുടെ പിതാമഹൻമാർ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും വിഡിയോയിൽ പറയുന്നു.

Related Topics

Share this story