Times Kerala

യുസി ബ്രൗസര്‍ ഇനി പ്ലേസ്റ്റോറില്‍ നിന്ന് ലഭിക്കില്ല

 

കൊച്ചി: യുസി ബ്രൗസര്‍ ഇനിമുതല്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ജനപ്രിയ ബ്രൗസറുകളില്‍ ഒന്നായ യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. എന്നാല്‍ യുസി ബ്രൗസര്‍ നീക്കം ചെയ്തതിന്‍റെ കാരണം എന്താണെന്ന് ഇതുവരെ പ്ലേ സ്റ്റോര്‍ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് യുസി. ആറാം സ്ഥാനമാണ് യുസിയ്ക്കുള്ളത്. യുസി ബ്രൗസര്‍ അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ഈയടുത്ത് ഉയര്‍ന്നിരുന്നു. ചോര്‍ത്തിയ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തിയെന്നായിരുന്നു ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിരീക്ഷണം.

Related Topics

Share this story