Times Kerala

സോഷ്യൽ വർക്കർ ഒഴിവ്

 
സോഷ്യൽ വർക്കർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് സോഷ്യൽ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് എൻജിഒകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. എം എ സോഷ്യോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം ഹോണറേറിയം 20000 രൂപ. യാത്രബത്ത 5000 രൂപ. താൽപര്യമുളളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതമുളള അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487 2321689.

Related Topics

Share this story