Times Kerala

എമിയും തുടങ്ങി ജൈവകൃഷി

 

ജൈവകൃഷി തുടങ്ങിയ സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ ബ്രിട്ടീഷ് സുന്ദരി എമി ജാക്‌സണും. പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനായി ലണ്ടനില്‍ ഒരു വലിയ സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എമി. തുടക്കത്തില്‍ എമി ജാക്‌സന്റെ അമ്മയാണ് താരത്തെ ഓര്‍ഗാനിക് ഡയറ്റ് പിന്തുടരാന്‍ പ്രോത്സാഹിപ്പിച്ചത്. അമ്മ നിര്‍ബന്ധിച്ചിരുന്നെങ്കിലും താന്‍ ഒരിക്കലും ഓര്‍ഗാനിക് ഭക്ഷണത്തിലേക്ക് തിരിയുമെന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യകരമായ ഭക്ഷണവും അതുവഴി ആരോഗ്യകരമായ ജീവിതവുമാണ് താന്‍ ആഗ്രഹിക്കുന്നതുമെന്ന് എമി പറയുന്നു. രജനീകാന്തിന്റെ നായികയായി എന്തിരന്‍ 2.0യാണ് എമിയുടേതായി റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം.

Related Topics

Share this story