Times Kerala

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ആറ്, ഒമ്പത് ക്‌ളാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെശിശസരെവീീഹ്ോ.ിശര.ശി ലോ, നേരിട്ടോ തപാല്‍ വഴിയോ നവംബര്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് തപാല്‍ വഴി അപേക്ഷിക്കുന്നതിന് 450 രൂപയും നേരിട്ട് അപേക്ഷിക്കുന്നതിന് 400 രൂപയുമാണ് ഫീസ്.
എസ്.സി/എസ്.റ്റി. വിദ്യാര്‍ഥികള്‍ യാഥാക്രമം 300, 250 രൂപ അപേക്ഷാ ഫീസായി നല്‍കിയാല്‍ മതി. കഴക്കൂട്ടം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2018 ജനുവരി ഏഴിനാണ് പ്രവേശന പരീക്ഷ.

Related Topics

Share this story