Times Kerala

ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമുള്ള ലൈംഗിക ബന്ധം.!

 
ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമുള്ള ലൈംഗിക ബന്ധം.!

ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പല സ്ത്രീകളെയും ബാധിക്കുന്ന പ്രധാന ആശങ്കകളിലൊന്നാണ് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമോയെന്നത്. സര്‍ജറിയ്ക്ക് ശേഷം ചിലരില്‍ അവയവം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയുണ്ടാകുന്നവര്‍ കൗണ്‍സിലിംഗിന് വിധേയമായി വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഗര്‍ഭപാത്രം നീക്കം ചെയ്തതിന് ആറ് ആഴ്ചകള്‍ക്ക് ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. ടെന്‍ഷനും സ്ട്രെസ്സും കാരണം ഇവരില്‍ ലൂബ്രിക്കേഷന്‍ കുറയാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് മാസം വരെ സെക്സിൽ ഏർപ്പെടാതിരിക്കേണ്ടതാണ്.

Related Topics

Share this story