ന്യൂഡൽഹി: പാക് അധീന കാഷ്മീരിനെ സംബന്ധിച്ചു വീണ്ടും വിവാദ പരാമർശവുമായി ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇന്ത്യക്ക് പാക് അധീന കാഷ്മീർ വിട്ടുനൽകാൻ മാത്രം ദുർബലരല്ല പാക്കിസ്ഥാൻ എന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ. ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാക് അധീന കാഷ്മീർ നമ്മുടെയാണെന്ന വാദവുമായി എത്രകാലം മുന്നോട്ടുപോകും. പാക് അധീന കാഷ്മീർ അവരുടെ പിതൃസ്വത്തല്ല. പാക് അധീന കാഷ്മീർ പാക്കിസ്ഥാനും ജമ്മു കാഷ്മീർ ഇന്ത്യയുമാണ്. 70 വർഷം കഴിഞ്ഞിട്ടും അവർക്ക്(ഇന്ത്യ) അതു പിടികിട്ടുന്നില്ല- ഫറൂഖ് അബ്ദുള്ള പറയുന്നു.
അത് ഇന്ത്യയുടെ ഭാഗമാണെന്ന് അവർ(ഇന്ത്യ) പറയുന്നു. എന്നാൽ എടുത്തോളൂ. എടുക്കൂ എന്നുതന്നെയാണ് ഞങ്ങളും പറയുന്നത്. നമ്മുക്ക് കാണാം. അവർ ദുർബലരല്ല, അവർ കൈകളിൽ വളയിട്ടിട്ടില്ല. അവർക്കും അണുബോംബുണ്ട്. യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്പ് മനുഷ്യരായി എങ്ങനെ ജീവിക്കാൻ കഴിയുമെന്നും നാം ചിന്തിക്കണമെന്ന് ഫറൂഖ് അബ്ദുള്ള പറയുന്നു.
Comments are closed.