Times Kerala

30 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; 18 പേ​ർ മ​രി​ച്ചു

 

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ അ​തി​വേ​ഗ പാ​ത​യി​ൽ 30 വാ​ഹ​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ അ​ൻ​ഹു​യ് പ്ര​വി​ശ്യ​യി​ലെ അ​തി​വേ​ഗ പാ​ത​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണു കൂ​ട്ടി​യി​ടി​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ 18 പേ​ർ മ​രി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ. 21 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പെ​ട്ടെ​ന്നു​ണ്ടാ​യ പു​ക​മ​ഞ്ഞാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ട​ക്ക​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ചെ​റി​യ ഇ​ടി പി​ന്നീ​ട് കൂ​ട്ട ഇ​ടി​യി​ലേ​ക്കു ന​യി​ക്കു​ക​യാ​ണെ​ന്നാ​ണു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ട്ര​ക്കു​ക​ളും ബ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട ഇ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്വോ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്നു വ​ൻ​തോ​തി​ൽ പു​ക ഉ​യ​രു​ന്ന​ത് വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. എ​ക്സ്പ്ര​സ് വേ ​ഇ​തേ​വ​രെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണു പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Related Topics

Share this story