Nature

ഇബ്തിഹാജിനെ മോഡലാക്കി ബാര്‍ബി ഹിജാബണിഞ്ഞു

ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ച ബാര്‍ബി പാവയും ഇനി വിപണിയില്‍. ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് ലോകപ്രശസ്തയായ ബാര്‍ബി ഹിജാബണിയുന്നത്.

ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ വച്ചാണ് ബാര്‍ബി പുതിയ പാവയെ പുറത്തിറക്കിയത്. എന്നാല്‍ ഹിജാബണിഞ്ഞ ബാര്‍ബിയെ മാര്‍ക്കറ്റില്‍ ലഭിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും.

‘എന്റെ ബാല്യകാല സ്വപ്‌നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.’ ഇബ്തിഹാജ് പ്രതികരിച്ചത്.

റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് ഫെന്‍സിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ മുസ്‌ലിം വനിത എന്ന നേട്ടവുംയും 31 വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കിയിരുന്നു.

You might also like