Times Kerala

പ്രണയം നിരസിച്ച പെണ്‍കുട്ടിയോട് യുവാവിന്റെ ക്രൂരത; ചെന്നൈയില്‍ യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു

 

ചെന്നൈ: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീടിനുള്ളിലിട്ട് ചുട്ടു കൊന്നു. മകള്‍ തീയില്‍ വെന്തു മരണവെപ്രാളം കാണിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അമ്മയ്ക്കും സഹോദരിയ്ക്കും ഗുരുതരമായി പരിക്കേറ്റു.

പെണ്‍കുട്ടിയുടെ പിന്നാലെ കഴിഞ്ഞ കുറെ നാളുകളായി ശല്ല്യം ചെയ്തുകൊണ്ടിരുന്ന യുവ് ആണ് ക്രൂര കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. മരിച്ചത് ഇന്ദുജയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞു.

ഇന്ദുജയെ ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്. അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാവ് നടത്തിയ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്.

Related Topics

Share this story