Times Kerala

ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

 
ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്‌സംഗത്തിനു ഇരയായ ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നല്‍കി. രചകൊണ്ട കമ്മിഷണര്‍ മഹേഷ് എം ഭഗവതിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഡിസംബര്‍ 6 ന് പുലര്‍ച്ചെയാണ് ഹൈദരാബാദ് കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് പ്രതികള്‍ക്ക് നേരെ വെടിവെച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസില്‍ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

Related Topics

Share this story