Times Kerala

അമ്മയേയും കുഞ്ഞിനേയും കാറടക്കം കെട്ടിവലിച്ച സംഭവം: പോലീസുകാരന് സസ്പെൻഷൻ

 

മുംബൈ: നോ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പോലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. വെള്ളിയാഴ്ച മുംബൈയിലെ മലാഡിലുള്ള എസ്.വി. റോഡിലായിരുന്നു സംഭവം.

എസ്.വി. റോഡിൽ പാർക്ക് ചെയ്ത കാറിന്‍റെ പിൻസീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാർക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി മുംബൈ ട്രാഫിക് പോലീസാണ് കാർ കെട്ടിവലിച്ചുകൊണ്ടു പോയത്.

Related Topics

Share this story