Nature

അഞ്ചാംപനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂയോര്‍ക്ക് : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചാംപനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വര്‍ഷം മാത്രം 140,000 പേരാണ് ലോകത്താകമാനം അഞ്ചാംപനി ബാധിച്ച്‌ മരിച്ചത്. ഇതില്‍ ഭൂരിപക്ഷവും അഞ്ച് വയസിനു താഴെയുള്ള കുട്ടികളാണെന്നാണ് റിപ്പോർട്ട്. ദീര്‍ഘകാല താരതമ്യത്തില്‍ മരണസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച്‌ കൂടുതലാണിത്. പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരിലുമെത്താത്തതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ വാക്സിനു ക്ഷാമവും നേരിടുന്നുണ്ട് .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.