Nature

ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മാവന്‍ പീഡിപ്പിച്ചു

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒൻപത് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച ഹൗറയിലെ ബര്‍ഗ്രാം പഞ്ചായത്തിലാണ് സംഭവം.

പെണ്‍കുഞ്ഞിന്‍റെ അയല്‍വാസിയാണ് പ്രതിയായ അമ്മാവന്‍. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്നും ഇയാൾ കൊണ്ടുപോയത്. കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചപ്പോള്‍ രക്തമൊലിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടൻ ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത് . തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തെന്നും അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

You might also like

Comments are closed.