Nature

സവാള വില കുതിച്ചുയരുന്നു; പരിഹാരിക്കാൻ കേന്ദ്രത്തോട് കൂടുതല്‍ സവാള ആവശ്യപ്പെട്ട് കേരളം

കുതിച്ചുയരുന്ന സവാള വിലയില്‍ പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ സവാള നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. 460 മെട്രിക് ടണ്‍ സവാള നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് കത്തയച്ചു. ആഴ്ചയില്‍ 115ഓളം മെട്രിക് ടണ്‍ സവാള ആവശ്യം വരുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .

സംസ്ഥാനത്ത് വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ എന്ന നിലയിലാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട്സവാള ആവശ്യപ്പെട്ടത്. ഉള്ളിയുടെ വില 150 കടന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് സവാള ലഭിക്കാത്ത സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ എന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

You might also like

Comments are closed.