Times Kerala

നീതി നടപ്പാക്കിയതില്‍ സന്തോഷം, പൊലീസിനെതിരെ നടപടിയെടുക്കരുത്; നിര്‍ഭയയുടെ അമ്മ

 
നീതി നടപ്പാക്കിയതില്‍ സന്തോഷം, പൊലീസിനെതിരെ നടപടിയെടുക്കരുത്; നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: വ​നി​ത ​വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച്‌ കൊന്ന പൊലീസ് നടപടിയില്‍ അതീവ സന്തോഷമെന്ന്​ നിര്‍ഭയയുടെ മാതാവ്​ ആശാദേവി. തെലങ്കാന പൊലീസ്​ നീതി നടപ്പാക്കിയതില്‍ ഏറെ സന്തോഷം തോന്നുന്നു. പ്രതികളെ കൊലപ്പെടുത്തിയ പൊലീസ്​ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്നും ആശാദേവി പറഞ്ഞു.

‘കഴിഞ്ഞ ഏഴുവര്‍ഷമായി തന്റെ മകളെ ക്രൂരമായി കൊന്നവര്‍ക്ക് തൂക്ക് കയര്‍ വിധിക്കുന്നതും കാത്തിരിക്കുകയാണ് ഞാന്‍. നിര്‍ഭയയുടെ കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് രാജ്യത്തെ സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ആശാ ദേവി എഎന്‍ഐയോട് പ്രതികരിച്ചു.

Related Topics

Share this story