Times Kerala

തലയാഴം വനം സൗത്ത് പാടശേഖരത്ത് 1.95 കോടിയുടെ പദ്ധതി;മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

 
തലയാഴം വനം സൗത്ത് പാടശേഖരത്ത്  1.95 കോടിയുടെ പദ്ധതി;മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

തലയാഴം ഗ്രാമപഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്ത് ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന 1.95 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍ നാളെ (ഡിസംബര്‍ 6) ഉദ്ഘാടനം ചെയ്യും.

പാടശേഖരത്തിനു സമീപം ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ വി. ബാബു പദ്ധതി വിശദീകരിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ. കെ രഞ്ജിത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി തോമസ് തുടങ്ങിയവര്‍ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഉഷാകുമാരി സ്വാഗതവും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ജയരാജന്‍ നന്ദിയും പറയും.

Related Topics

Share this story