Times Kerala

ലഹരിക്കെതിരെ 90 ദിന തീവ്രയജ്ഞം വിമുക്തി സേന രൂപീകരണം തുടങ്ങി

 
ലഹരിക്കെതിരെ 90 ദിന തീവ്രയജ്ഞം വിമുക്തി സേന രൂപീകരണം തുടങ്ങി

വിമുക്തി മിഷനു കീഴില്‍ ലഹരിക്കെതിരായ 90 ദിന തീവ്രയജ്ഞ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ വിമുക്തി സേന രൂപീകരണം ആരംഭിച്ചു. പ്രാദേശിക ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുന്നത്.

ഡിസംബര്‍ 15 നകം എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സേനയുടെ രൂപീകരണം പൂര്‍ത്തിയാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് 365 ലൈബ്രറികളില്‍ ലഹരി മുക്ത കമ്മിറ്റി രൂപീകരണവും പുരോഗമിക്കുകയാണ്. ലഹരിക്ക് അടിമകളായവരെ കണ്ടെത്തുന്നതിന് സേനയുടെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, ട്രേഡ് യൂണിയന്‍ കൂട്ടായ്മ എന്നിവയുമായി സഹകരിച്ച് ഭവന സന്ദര്‍ശനം നടത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കും.

ഇവരെ ലഹരിവിമുക്തരാക്കുന്നതിന് കൗണ്‍സലിംഗും ചികിത്സയും നല്‍കും. പാലാ ജനറല്‍ ആശുപത്രിയിലെ ഡീ-അഡിക്ഷന്‍ സെന്‍റര്‍ ശാക്തീകരിക്കുന്നതിനും താലൂക്ക് ആശുപത്രികളില്‍ ഡീ-അഡിക്ഷന്‍ സബ് സെന്‍ററുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിച്ചു.

വിദ്യാഭ്യസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കണ ക്ലാസുകള്‍, ഫ്ളാഷ് മോബ്, സ്കിറ്റ്, തെരുവു നാടകം എന്നിവയും തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

Related Topics

Share this story