ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ ഇത്രയും നാളും തടവിലിട്ടത് പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചിദംബരത്തിന്റെ 106 ദിവസത്തെ കാരാഗൃഹവാസം പ്രതികാരേച്ഛയോടെയുള്ള പകവീട്ടലാണെന്ന് രാഹുൽ ആരോപിച്ചു. ചിദംബരത്തിന് തന്റെ നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഐഎന്‍എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.