Nature

‘നൊ ടൈം ടു ഡൈ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ‘നൊ ടൈം ടു ഡൈ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായകന്‍ ഡാനിയല്‍ ക്രേഗിന്‍ ആണ്. ജെയിംസ് ബോണ്ടിന്‍റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടും.മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

You might also like

Leave A Reply

Your email address will not be published.