Nature

യുണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് വിദ്യാര്‍ത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കും

തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് വിദ്യാര്‍ത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാന്‍ വിദ്യഭ്യാസ ഡയറക്ടർ നിർദേശിച്ചു. പുറത്തുള്ളവര്‍, മുന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇവിടെ താമസിക്കാന്‍ അനുവാദം ഉണ്ടാകില്ല. 313 പേരാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് വാര്‍ഡന്‍ അറിയിച്ചു. നിര്‍ദേശം നടപ്പിലാവുന്നതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം നൽകുന്നതല്ല.

വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടപ്പന്‍ മഹേഷ് എന്നയാള്‍ കെ.എസ്.യു അനുഭാവിയായ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

You might also like

Leave A Reply

Your email address will not be published.