Nature

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം; തൃ​പ്തി ദേ​ശാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച ഭൂ​മാ​ത ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യിയെ പോ​ലീ​സ് ക​സ്റ്റ​ഡി​യിലെടുത്തു . യു​വ മൃ​ഗ ഡോ​ക്ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൃ​പ്തി ദേ​ശാ​യി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നാ​ല്‍ അ​ത് സാ​ധ്യ​മ​ല്ലെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​തി​നെ തുടർന്നാണ് തൃ​പ്തിയും സം​ഘ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ മാ​റ്റി. കേ​സി​ലെ പ്ര​തി​ക​ളെ ആ​റു​മാ​സ​ത്തി​ന​കം തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്നാ​ണ് തൃ​പ്തി ദേ​ശാ​യി​യു​ടെ ആ​വ​ശ്യം.

You might also like

Leave A Reply

Your email address will not be published.