Nature

ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക നിയമനം

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്‌സ്) തസ്തികയിൽ ഓപ്പൺ പ്രയോറിറ്റി, ഇ.ടി.ബി. പ്രയോറിറ്റി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഓരോ താത്കാലിക ഒഴിവുകളുണ്ട്. ശമ്പള നിരക്ക് 26500-56700 രൂപ. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം/ ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ സർക്കാർ/ സർക്കാർ അംഗീകൃത പോളിടെക്‌നിക്കുകളിൽ നിന്നുമുള്ള എൻജിനിയറിങ് ഡിപ്ലോമ എന്നിവയിലൊരു യോഗ്യത ഉണ്ടാവണം. പ്രായം: 01.01.2019 ന് 19നും 44നും മധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

You might also like

Leave A Reply

Your email address will not be published.