Times Kerala

വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫി, ഉപന്യാസ രചന, പെയിൻറിങ് ഓൺലൈൻ മത്സരം

 
വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫി, ഉപന്യാസ രചന, പെയിൻറിങ് ഓൺലൈൻ മത്സരം

കാക്കനാട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഫോട്ടോഗ്രാഫി, ഉപന്യാസ രചന, പെയിൻറിങ് മത്സരങ്ങൾ നടത്തും. ‘കാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും’ എന്നതാണ് വിഷയം.

ഫോട്ടോ cbcphotoksbb@gmail.com, ഉപന്യാസം cbcessayksbb@gmail.com, പെയിന്റിങ് cbcpaintksbb@gmail.com എന്ന വിലാസങ്ങളിൽ അപേക്ഷ സഹിതം ഡിസംബർ 20 നകം അയക്കണം. വിശദവിവരവും അപേക്ഷാഫോമും www.keralabiodiversity.org എന്ന സൈറ്റിൽ ലഭിക്കും. ഫോൺ : 8848057118.

Related Topics

Share this story