Times Kerala

പള്ളിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പൂതിയ കെട്ടിടം

 
പള്ളിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പൂതിയ കെട്ടിടം

പള്ളിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. 9 കോടി രൂപ ചെലവില്‍ അഞ്ചുനിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍, ലിഫ്റ്റ് സൗകര്യം എന്നിവ കെട്ടിടത്തിലുണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലൂടെ ആശുപത്രികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ  എല്‍. ശാലിനി,  റ്റി.  ബേബി സുധ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഹസീന, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാം ദാസ്,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story