Nature

മാര്‍ക്ക് ദാന വിവാദം; ഗവര്‍ണറുടെ പ്രസ്താവന ഗൗരവത്തോടെ കാണണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സർവകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത വിദ്യാഭാസ മേഖലയെ ഇടതു സര്‍ക്കാര്‍ അടിമുടി തകര്‍ക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല പരാമർശിച്ചു.

ഒരു വിദ്യാര്‍ഥിക്ക് മാത്രമായി സ്വീകരിച്ച മന്ത്രിയുടെ മാര്‍ക്ക് ദാന നടപടി അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമാണ്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണം. സ്ഥിതിഗതികള്‍ ഗുരുതരമായതു കൊണ്ടാണ് ഗവര്‍ണര്‍ക്ക് പരസ്യമായി പ്രതികരിച്ചത്.

ഗവര്‍ണര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്നതും പ്രസ്താവന നടത്തുന്നതും അപൂര്‍വമാണെന്നും അത് സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും ഇനിയും മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് കേരള ജനതയോടുള്ള അനീതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുടെ പ്രതികരണത്തിന്റെ ഗൗരവം സര്‍ക്കാര്‍ മനസിലാക്കണം മന്ത്രിക്ക് ഇനി പറഞ്ഞു നില്‍ക്കാന്‍ അവകാശമില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച്‌ യുഡിഎഫ് 12-ന് സെക്രട്ടറിയറ്റ് മാര്‍ച്ചും കലക്‌ട്രേറ്റ് മാര്‍ച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.