Times Kerala

പള്ളിക്കല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

 
പള്ളിക്കല്‍ പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളായി പഞ്ചായത്തുകളെ മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി പദ്ധതി ആസൂത്രണവും നിര്‍വ്വഹണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യ പുരസ്‌കാരം കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലാപഞ്ചായത്തിനെ ചടങ്ങില്‍ ആദരിച്ചു. പള്ളിക്കല്‍ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  വി. ജോയി എം.എല്‍.എ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു,  സ്ഥിരം സമിതി അധ്യക്ഷന്‍ വി. പി മുരളി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് അടുക്കൂര്‍ ഉണ്ണി, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ ഷൈജു എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story