Nature

ജമ്മു കശ്മീരിലെ രണ്ടിടങ്ങളില്‍ മഞ്ഞിടിച്ചിലിൽ നാല് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ മഞ്ഞിടിഞ്ഞു വീണ് നാല് സൈനികര്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് സൈനികർ മരിച്ചത്. കുപ്വാര ജില്ലയിലെ തങ്ധര്‍ സെക്ടറിലാണ് അപകടമുണ്ടായത്.

ബന്ദിപ്പൊര ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ കുടുങ്ങിയിരുന്നു. ഒരാളെ രക്ഷിക്കാനായെങ്കിലും ഒരു സൈനികന്‍ മരിച്ചു. പട്രോളിംഗിനിടെയാണ് ഗുരെസ് സെക്ടറിലെ ദവാറില്‍ അപകടമുണ്ടായത്.

You might also like

Leave A Reply

Your email address will not be published.