Nature

പൃഥ്വി-2 മിസൈൽ; റെ രാത്രി പരീക്ഷണം വിജയകരം

ബാലസ്വോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 രാത്രി വിക്ഷേപണ പരീക്ഷണം വിജയകരം. ഒഡീഷയിലെ ബാലസ്വോര്‍ തീരത്ത് നിന്നാണ് പൃഥ്വി 2 പരീക്ഷിച്ചത്.

ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യമായി തകര്‍ത്തെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു. ഇത് നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇരട്ട ദ്രവീകൃത എഞ്ചിനുകളുള്ള മിസൈലിന് 500 മുതല്‍ 1000 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്.

You might also like

Leave A Reply

Your email address will not be published.