Nature

ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

news

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പതിനെട്ടാം പടിക്ക് മുകളില്‍ മൈാബൈല്‍ ഫോണ്‍ ഉപയോഗത്തിന് നേരത്തെയും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

ഇനി മുതല്‍ തിരുമുറ്റത്ത് വച്ച്‌ ഫോണ്‍ ഉപയോഗിക്കാൻ പാടുള്ളതല്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കി ദൃശ്യങ്ങള്‍ മായ്ച്ചശേഷം ഫോണ്‍ തിരികെ നല്‍കും. അയ്യപ്പന്മാര്‍ നടപ്പന്തലിലേക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദിവസേനെ അറുപതിനായിരത്തിലധികം അയ്യപ്പന്മാര്‍ എത്തുന്നതിനാല്‍ ഇവരുടെയെല്ലാം ഫോണ്‍ വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ നിര്‍ദ്ദേശം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.