Times Kerala

ഷെയിന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടൻ ദിലീപ്

 
ഷെയിന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടൻ ദിലീപ്

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടന്‍ ദിലീപ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയിലാണ് ദിലീപിനോട് ഷെയ്ന്‍ നിഗം വിഷയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചത്.

ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരില്‍ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതില്‍ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാല്‍,​ താന്‍ ഈ നാട്ടുകാരനേ അല്ലെന്നും, താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നുമാണ് ദിലീപ് മറുപടി നല്കിയയത്.

Related Topics

Share this story