Nature

‘താക്കോല്‍’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ഇന്ദ്രജിത്‌ മുരളി ഗോപി ചിത്രം ‘താക്കോലി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 6 ന് തീയേറ്ററുകളില്‍ എത്തും. ഇന്ദ്രജിത്തും മുരളി ഗോപിയും ക്രിസ്ത്യന്‍ പുരോഹിതരായാവും എത്തുക. ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോല്‍ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് .

റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.