Nature

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ പി ചിദംബരത്തിന് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കണം എന്നീ ഉപാധികളോടെയാണ് കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി അവന്യൂ കോടതി ചിദംബരത്തിന്റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്റ് അടുത്ത 11 വരെ നീട്ടിയിരുന്നു.

You might also like

Leave A Reply

Your email address will not be published.