Nature

‘ചോല’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോജു ചിത്രം ചോല ഡിസംബര്‍ 6 ന് പ്രദര്‍ശനത്തിന് എത്തും. സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷ സജയനു നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ചോല’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ആണ്. കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ചോല

You might also like

Leave A Reply

Your email address will not be published.