Nature

ഐഎസ്‌എല്‍; ബെംഗളുരുവും ഒഡിഷയും ഇന്ന് ഏറ്റുമുട്ടും

news

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ് സിയും ഒഡീഷയും നേർക്കുനേർ. ഇന്ന് രാത്രി പൂണെയിലെ ഛത്രപതി ശിവജി സ്‌റ്റേഡിയത്തില്‍ 7:30ന് ആണ് മല്‍സരം നടക്കുക. ഈ സീസണില്‍ മികച്ച പ്രകടനമാണ് ബംഗളുരു കാഴ്ചവെച്ചിരിക്കുന്നത്. ഇതുവരെ തോല്‍വി അറിയാതെയാണ് ടീം മുന്നേറുന്നത്. ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിക്കാനായാല്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തും.

ഒഡീഷയ്ക്ക് പരാജയങ്ങള്‍ കുറവാണെങ്കിലും അവര്‍ക്ക് ഒരു കളി മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ നാല് മൂന്ന് കളികളിലും അവര്‍ പരാജയമറിഞ്ഞിട്ടില്ല. ഒരു ജയവും, രണ്ട് സമനിലയുമാണ് അവര്‍ നേടിയത്. അവര്‍ 6 പോയന്റുമായി ആറാം സ്ഥാനത്താണുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.