Times Kerala

33 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചു; നടന്‍ വെങ്കട പ്രസാദ് അറസ്റ്റില്‍, അറസ്റ്റിലായത് ബാഹുബലി താരം

 

വിവാഹവാഗ്ദാം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ തെലുങ്ക് നടന്‍ വെങ്കട പ്രസാദ് അറസ്റ്റില്‍. ഹൈദരാബാദ് ജൂബിലി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് മള്‍ട്ടിപ്ലക്‌സിന്റെ മാനേജര്‍ കൂടിയാണ് വെങ്കട. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഏഴ് വര്‍ഷമായി വെങ്കട ലൈംഗിക ചൂഷണം ചെയ്തുവെന്ന 33കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. ഇതിനിടെ യുവതിയുമായി അടുത്ത വെങ്കട ഇവരെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. തന്നെ രണ്ട് തവണ ഗര്‍ഭിണിയാക്കിയെന്നും പിന്നീട് നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തില്‍ പ്രഭാസിന്റെ വളര്‍ത്തച്ഛന്റെ വേഷത്തിലാണ് പ്രസാദ് അഭിനയിച്ചത്.

Related Topics

Share this story